കോട്ടക്കല്‍ നഗരസഭയിലെ പാലത്തറ കല്ലിങ്ങല്‍ റോഡ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തിവികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷെബീര്‍ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ പി.പി. ഉമ്മര്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ പി.ടി.അബ്ദു, പാറോളി റംല ടീച്ചര്‍, വാര്‍ഡ് കൗണ്‍സിലര്‍ കാലൊടി മുഹമ്മദ്, കൗണ്‍സിലര്‍മാരായ നുസൈബ അന്‍വര്‍, ഹസീന അഹമ്മദ്, സാജിദ് മങ്ങാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
