കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ അഫ്സാനാ പര്‍വീണിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 12 കേസുകള്‍ക്ക് പിഴ ചുമത്തി.
കരുനാഗപ്പള്ളി, ചവറ, കെ. എസ്.പുരം, തഴവ, തൊടിയൂര്‍, തേവലക്കര, പന്മന
, തെക്കുംഭാഗം, ക്ലാപ്പന, നീണ്ടകര, ഓച്ചിറ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാല് കേസുകള്‍ക്ക് പിഴചുമത്തി. 111എണ്ണത്തിന് താക്കീത് നല്‍കി.
ചടയമംഗലം ചിതറ, കരീപ്ര, എഴുകോണ്‍, കടയ്ക്കല്‍, കൊട്ടാരക്കര, കുളക്കട, കുമ്മിള്‍ , മൈലം നെടുവത്തൂര്‍, നിലമേല്‍, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിനല്ലൂര്‍ എന്നിവിടങ്ങളിലെ പരിശോധനയില്‍ നാല് കേസുകള്‍ക്ക് പിഴയീടാക്കി. 157 എണ്ണത്തിന് താക്കീത് നല്‍കി.
കുന്നത്തൂരിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാല് കേസുകള്‍ക്ക് പിഴ ഈടാക്കുകയും 38 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കൊല്ലത്ത് തൃക്കരുവ, ഇരവിപുരം, പൂതക്കുളം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 46 കേസുകള്‍ക്ക് താക്കീത് നല്‍കി.
പത്തനാപുരത്ത് പട്ടാഴി, തലവൂര്‍, കുന്നിക്കോട് എന്നിവിടങ്ങളില്‍ ആറ് കേസുകള്‍ക്ക് താക്കീത് നല്‍കി
