ജില്ലയില്‍ 100 ശതമാനം വാക്‌സിനേഷന്‍ ലക്ഷ്യമിട്ട് ഞായറാഴ്ച (സെപ്റ്റംബര്‍ 26) സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു. ഇനിയും ആദ്യ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് വേണ്ടിയാണ് ഡ്രൈവ്. ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, സബ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് 18 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവരും ഏറ്റവും അടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഡി.എം.ഒ. അറിയിച്ചു
