തിരുവനന്തപുരം: തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റിന്റെ (കിലെ) സിവില്‍ സര്‍വീസ് അക്കാഡമിയില്‍ ആദ്യ റെഗുലര്‍ ബാച്ച് ക്ലാസുകള്‍ ഒക്ടോബര്‍ 19ന് ആരംഭിക്കുമെന്ന് ചെയര്‍മാന്‍ കെ.എന്‍.ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊഴില്‍-പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ക്ലാസ്സുകള്‍ ഉദ്ഘാടനം ചെയ്യും.

എട്ട് മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. താത്പര്യമുള്ളവര്‍ക്ക് കിലെയുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 15,000 രൂപയും സംഘടിത മേഖലയിലെ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 25,000 രൂപയും മറ്റുള്ളവര്‍ക്ക് 30,000 രൂപയുമാണ് ഫീസ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 5.

കൈതമുക്കിലുള്ള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കിലെ സിവില്‍ സര്‍വീസ് അക്കാഡമി പ്രവര്‍ത്തിക്കുന്നത്.