പനമരം: പനമരം ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഭവനപദ്ധതിലൂടെ പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 360 വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്്. ഭരണ സമിതി അധികാരത്തില്‍ വരുമ്പോള്‍ 1682 വീടുകള്‍ പൂര്‍ത്തീകരിക്കാനുണ്ടായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജില്ലയില്‍ തന്നെ ഒന്നാമതാവാന്‍ പനമരം ബ്ലോക്ക് പഞ്ചായത്തിനു സാധിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ട വിഹിതം പഞ്ചായത്തുകള്‍ക്ക് നല്‍കാനും ലൈഫ് മിഷന്‍ പദ്ധതി കാര്യക്ഷമമാക്കാനും തീരുമാനിച്ചു. ജെ.പി.സി പി.ജി. വിജയകുമാര്‍, എ.ഡി.സി. പി.സി മജീദ്, ജില്ലാ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗ്ഗീസ്, കെ.കുഞ്ഞായിഷ, ടി.മോഹനന്‍, ജയന്തി രാജന്‍, മെയ്‌സി ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.