വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് (വി.എൽ.ടി.ഡി- ജി.പി.എസ്) ഘടിപ്പിക്കേണ്ട ജില്ലയിലെ എല്ലാ മോട്ടോർ വാഹനങ്ങളിലും വാഹന ഉടമകൾ ഉടനെ അവ ഘടിപ്പിച്ച് അതത് മോട്ടോർ വാഹന വകുപ്പ് കാര്യാലയവുമായി ബന്ധപ്പെട്ട് ഒക്ടോബർ 15 നകം ‘സുരക്ഷാമിത്ര’യിൽ ടാഗ് ചെയ്ത് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് ആർ.ടി.ഒ അറിയിച്ചു. കൂടാതെ കൃത്യസമയത്ത് വി.എൽ.ടി.ഡി സർട്ടിഫിക്കറ്റുകൾ പുതുക്കാനും അധികൃതർ അറിയിച്ചു.