കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ എട്ട് കേസുകള്‍ക്ക് പിഴ ചുമത്തി.

കരുനാഗപ്പള്ളി, ആലപ്പാട്, കെ.എസ്. പുരം, നീണ്ടകര, തഴവ, തൊടിയൂര്‍ എന്നിവിടങ്ങളിലെ പരിശോധനയില്‍ അഞ്ച് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. 104 എണ്ണത്തിന് താക്കീത് നല്‍കി.
കൊട്ടാരക്കര,ചിതറ, കരീപ്ര, എഴുകോണ്‍, ഇട്ടിവ,ഉമ്മന്നൂര്‍, വെളിനല്ലൂര്‍, നെടുവത്തൂര്‍, മൈലം എന്നിവിടങ്ങളില്‍ മൂന്ന് കേസുകളില്‍ പിഴ ഈടാക്കി.

72 കേസുകള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 21 കേസുകള്‍ക്ക് താക്കീത് നല്‍കി.പുനലൂരില്‍ ഏഴ് കേസുകളില്‍ താക്കീത് നല്‍കി. പത്തനാപുരത്ത് കാര്യറ, പേപ്പര്‍മില്‍, ഇളമ്പല്‍ എന്നിവിടങ്ങളില്‍ ഏഴ് കേസുകളില്‍ താക്കീത് നല്‍കി.