കൊല്ലം: മറ്റ് നിയമ സംവിധാനങ്ങള്‍ വഴി തീര്‍പ്പാക്കിയ പരാതികള്‍ ജില്ലാതല അദാലത്തുകളില്‍ വീണ്ടും പരിഗണിക്കില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്. ആശ്രാമം അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് നിര്‍ദ്ദേശം. വനിതാ കമ്മീഷന്റെ അദാലത്തുകള്‍ ദുരുപയോഗം ചെയ്യുന്നതും ഒഴിവാക്കണം. ഭര്‍ത്താവിന് വേണ്ടി ഇരുപതോളം അയല്‍വാസികള്‍ക്കെതിരെ പരാതിയുമായി ഒരു സ്ത്രീ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് അറിയിപ്പ്. പോലീസ് സ്റ്റേഷന്, ഗ്രാമ പഞ്ചായത്ത്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയശേഷം കമ്മീഷനെ സമീപിച്ച രീതി അഗീകരിക്കാനാകില്ല. ഇത്തരം കേസുകള്‍ മറ്റ് കേസുകള്‍ക്കുള്ള വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുത്തുന്നത്. കമ്മീഷന് നിരീക്ഷിച്ചു.
100 പരാതികള്പരിഗണിച്ചു. 20 എണ്ണം തീര്‍പ്പാക്കി. നാലെണ്ണം വിവിധ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് തേടുന്നതിനായും ഒരെണ്ണം ഫുള്‍ ബെഞ്ച് സിറ്റിങ്ങിനായും നല്കി. 75 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
കമ്മീഷന് അംഗങ്ങളായ ഷാഹിദ കമാല്‍, എം. എസ്. താര, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.