കോട്ടയം: ജില്ലയിൽ 886 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 868 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 18 പേർ രോഗബാധിതരായി. 1240 പേർ രോഗമുക്തരായി.

രോഗം ബാധിച്ചവരിൽ 385 പുരുഷൻമാരും 390 സ്ത്രീകളും 111 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 162 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 5901 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 299759 പേർ കോവിഡ് ബാധിതരായി. 291319 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 55890 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-97

മാഞ്ഞൂർ-46

മുത്തോലി-33

ഏറ്റുമാനൂർ-29

പാറത്തോട്, ചങ്ങനാശേരി-27

അയ്മനം, തൃക്കൊടിത്താനം-23

തലയാഴം-22

ചിറക്കടവ്, വിജയപുരം-21

കാണക്കാരി, എരുമേലി-20

കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി-19

കുറിച്ചി-17

മുണ്ടക്കയം-16

അതിരമ്പുഴ-15

പുതുപ്പള്ളി, തിടനാട്, ഭരണങ്ങാനം, വൈക്കം-14

വാഴൂർ, പാലാ-13

കുറവിലങ്ങാട്-12

ആർപ്പൂക്കര, തലയോലപ്പറമ്പ്, മരങ്ങാട്ടുപിള്ളി, പായിപ്പാട്-11

വെച്ചൂർ, വെള്ളൂർ, മാടപ്പള്ളി, കൂട്ടിക്കൽ-10

പനച്ചിക്കാട്, തലപ്പലം, കിടങ്ങൂർ, മണിമല-9

പാമ്പാടി, കങ്ങഴ, മണർകാട്-8

കറുകച്ചാൽ, തിരുവാർപ്പ്, ടി.വി പുരം, കല്ലറ, മീനച്ചിൽ-7

മറവന്തുരുത്ത്, ചെമ്പ്, മുളക്കുളം, അയർക്കുന്നം, കടനാട്, ഈരാറ്റുപേട്ട-6

നെടുംകുന്നം, കുമരകം, കോരുത്തോട്, പൂഞ്ഞാർ തെക്കേക്കര, വെള്ളാവൂർ, ഉഴവൂർ, വാകത്താനം, കരൂർ-5

നീണ്ടൂർ, ഞീഴൂർ, കൂരോപ്പട-4

തീക്കോയി, വാഴപ്പള്ളി, വെളിയന്നൂർ, ഉദയനാപുരം, പൂഞ്ഞാർ-3

കടപ്ലാമറ്റം, അകലക്കുന്നം, മേലുകാവ്, രാമപുരം, പള്ളിക്കത്തോട്, കൊഴുവനാൽ, മീനടം-2

എലിക്കുളം-1