01.01.2000 മുതൽ 31.08.2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻകാല സീനിയോറിറ്റിയോടുകൂടി 01.10.2021 മുതൽ 30.11.2021 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും.

ശിക്ഷണ നടപടിയുടെ ഭാഗമായോ, മന:പൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യം ലഭിക്കുന്നതല്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുന:സ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിൽ തൊഴിൽ രഹിത വേതനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. പ്രത്യേക പുതുക്കൽ, ഓൺലൈൻ പോർട്ടാലായ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയും നിർവഹിക്കാം.