ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ 10/99 മുതല്‍ 6/2021 വരെയുള്ള കാലയളവില്‍ രജിസ്ട്രേഷൻ പുതുക്കുവാനോ ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ്/നോണ്‍ ജോയിനിങ്ങ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുവാനോ കഴിയാതിരുന്നതവര്‍ക്ക് നവംബര്‍ 31 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കി സീനിയോരിറ്റി പുനഃസ്ഥാപിക്കുന്നതിന് അവസരം. എംപ്ലോയ്മെൻറ് വകുപ്പിൻറെ ഓണ്‍ലൈൻ പോര്‍ട്ടലായ www.employment.kerala.gov.in ല്‍ നല്‍കിയിട്ടുള്ള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷൻ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതുക്കല്‍ നടത്താൻ സാധിക്കും. കൂടാതെ ഓക്ടോബര്‍ 1 മുതല്‍ നവംബര്‍ 31 വരെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ നേരിട്ടോ ദൂതൻ മുഖേനയോ പ്രത്യേക പുതുക്കല്‍ നടത്താൻ സാധിക്കും.
ഇത്തരത്തില്‍ സീനിയോരിറ്റി പുതുക്കി ലഭിക്കുന്നവര്‍ക്ക് റദ്ദായ കാലയളവിലെ തൊഴിലില്ലായ്മ വേതനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ശിക്ഷ നടപടിയുടെ ഭാഗമായോ മനഃപൂര്‍വ്വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല.