ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് സാക്ഷരതാ മിഷൻ വഴിനടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് എഴുതി എറണാകുളം ജില്ലയിൽ വിജയിച്ച 909 പേരിൽ അഞ്ചും നാലും എ പ്ലസ് നേടി ഉന്നത വിജയം കാഴ്ചവച്ച 19 പേരെ ജില്ലാ പഞ്ചായത്തും എറണാകുളം ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി ചേർന്ന് ആദരിച്ചു ജില്ലാ പഞ്ചായത്ത് പ്രദർശനീ ഹാളി ൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് അധ്യക്ഷത വഹിച്ചു ഉന്നത വിജയികൾക്ക് മൊമെന്റോ നല്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് വിജയോ ൽ സവം ഉദ്ഘാടനം ചെയ്തു ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റാണി കുട്ടി ജോർജ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ശാരദാ മോഹൻ ഷൈനി വർഗീസ് എ എസ് അനിൽകുമാർ ഷാരോൺ പണിക്കർ എന്നിവരും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ അജി ഫ്രാൻസിസ് ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ ശ്രീമതി ദീപ ജയിംസ് പ്രൊജക്റ്റ് കോഡിനേറ്റർ വി വി ശ്യാം ലാൽ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ശ്രീമതി കെ എം സുബൈദ പി എൻ ബാബു എന്നിവർ ആശംസ അറിയിച്ച സംസാരിച്ചു ഉന്നത വിജയികളായ ജിബു കെ ജോയ് മണി എംകെ ബീന പി പി എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു തുടർന്ന് ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ചവർക്ക് ഏതെല്ലാം ഡിഗ്രി കോഴ്സുകൾക്ക് ചേരാം എന്നതിനെക്കുറിച്ച് മാർഗ്ഗനിർദ്ദേശം നൽകുന്ന ക്ലാസും സംഘടിപ്പിച്ചു ജില്ലയിൽ വിജയിച്ച 909 പേരിൽ 605 സ്ത്രീകളും 304 പുരുഷന്മാരും ഉണ്ട് അതിൽ 124 പേർ പട്ടികജാതി വിഭാഗത്തിലും ഒരാൾ പട്ടിക വർഗ്ഗവും ആണ് ഭിന്നശേഷിക്കാരായ 9 പേരും നാല് ജനപ്രതിനിധികളും വിജയിച്ചവരിൽ ഉൾപ്പെടുന്നു വിജയികൾ തുടർന്ന് ഡിഗ്രി കോഴ്സിനു പഠിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ബ്ലോക്കുകളിലും നഗരസഭകളിലും വിജയോത്സവങ്ങൾ നടന്നുവരുന്നു
