കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളില്‍ വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ ശക്തം. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ ആശാവര്‍ക്കര്‍മാര്‍, വാര്‍ഡുതല വോളണ്ടിയര്‍മാര്‍ എന്നിവര്‍ മുഖേന കണ്ടെത്തിയാണ് വാക്‌സിനേഷന്‍.

മൈലം ഗ്രാമപഞ്ചായത്തില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ഒന്നാം ഡോസ് വാക്സിനേഷന്‍ 90 ശതമാനം പൂര്‍ത്തിയായി. രണ്ടാം ഡോസ് വാക്സിനേഷന്‍ പുരോഗമിക്കുന്നു. പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ആര്‍. ടി. പി. സി. ആര്‍ പരിശോധന നടത്തി. എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കി സമ്പൂര്‍ണ വാക്സിനേഷനിലേക്ക് എത്തുകയാണെന്ന് പ്രസിഡന്റ് ബിന്ദു ജി.നാഥ് പറഞ്ഞു.

ആദിച്ചനല്ലൂരില്‍ 14 പേര്‍ ഡി.സി.സിയില്‍ ചികിത്സയിലുണ്ട്. ഇന്നലെ ( സെപ്റ്റംബര്‍ 30) മാത്രം 250 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ചിറക്കരയില്‍ 11802 പേര്‍ക്ക് ആദ്യ ഡോസ് നല്‍കി. ഇതില്‍ 5616 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി എന്ന് പ്രസിഡന്റ് സി. സുശീല ദേവി പറഞ്ഞു. കല്ലുവാതുക്കലില്‍ ഇതുവരെ ആറ് വാക്‌സിനേഷന്‍ ഡ്രൈവുകള്‍ സംഘടിപ്പിച്ചു. ആദ്യ ഡോസ് വാക്‌സിനേഷന്‍ 96 ശതമാനം പൂര്‍ത്തിയായതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.