2000 ജനുവരി മുതല്‍ 2021 ഓഗസ്റ്റ് 31 വരെ കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി 2021 ഒക്ടോബര്‍ ഒന്നുമുതല്‍ 2021 നവംബര്‍ 30 വരെ റജിസ്‌ട്രേഷന്‍ പുതുക്കാം. ഭിന്നശേഷിക്കാര്‍, ജോലിയില്‍ നിന്നും പിരിച്ചു വിട്ട സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ രജിസ്‌ട്രേഷന്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് രജിസ്‌ട്രേഷന്‍ കാര്‍ഡും അപേക്ഷയും സഹിതം നേരിട്ടോ ദൂതന്‍ മുഖേനയോ നവംബര്‍ 30 ന് മുന്‍പ് ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം. www.employment.kerala.gov.in ഓണ്‍ലൈന്‍ വഴിയും പുതുക്കാം. ഫോണ്‍ – 0474 2747599
