സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കഴിലുള്ള കോളജുകളില്‍ എം.ടെക് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. പ്രവേശന പ്രോസ്പക്ടസും മാര്‍ഗനിര്‍ദ്ദേശങ്ങളും www.admissions.dtekerala.gov.in, www.dtekerala.gov.in എന്നീ സെറ്റുകളില്‍ ലഭ്യമാണ്. പൊതുവിഭാഗത്തിലെ അപേക്ഷകള്‍ക്ക് 500 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലെ അപേക്ഷകള്‍ക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്. ഓണ്‍ലൈനായും (ഇന്റര്‍നെറ്റ് ബാങ്കിംഗ്/യുപിഐ പേയ്‌മെന്റ്, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ്) ഫീസ് അടയ്ക്കാവുന്നതാണ്.
