– ചികിത്സാച്ചെലവ് നൽകുമെന്ന് ഡി.എഫ്.ഒ.
– പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി

കോട്ടയം: ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ കുറുക്കന്റെ ആക്രമണം നടന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർക്കും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

കുറുക്കന്റെ കടിയേറ്റവർക്ക് ചികിത്സാച്ചെലവ് നൽകുന്നതിനുള്ള നടപടി സ്വീകരിച്ചതായി ഡി.എഫ്.ഒ. എൻ. രാജേഷ് പറഞ്ഞു. ആക്രമണം നടന്ന സ്ഥലങ്ങളിൽ ശക്തമായ നിരീക്ഷണം നടത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുറുക്കന്റെ സാന്നിധ്യം കണ്ടാൽ ജനങ്ങൾക്ക് കോട്ടയം എസ്.ഐ.പി.യെയും (ഫോൺ: 9847021726) എരുമേലി റേഞ്ച് ഓഫീസിനെയും(8547601211) അറിയിക്കാം.