ജില്ലാ പബ്ലിക്ക് ലൈബ്രറിയില്‍ ആരംഭിച്ച സുഭാഷ് ചന്ദ്രബോസ് കോര്‍ണറിന്റെയും നവീകരിച്ച ചില്‍ഡ്രന്‍സ് കോര്‍ണറിന്റെയും ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വഹിച്ചു. ജില്ലാ പബ്ലിക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് പി.കെ സുധാകരന്‍ അധ്യക്ഷനായി.ജില്ലാ പബ്ലിക്ക് ലൈബ്രറി മുഖപുസ്തകം ‘വായന വേദി’ മന്ത്രി പി രാജീവ് അഡ്വ. സി.പി. പ്രമോദിന് നല്‍കി പ്രകാശനം ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച അമ്പതോളം പുസ്തകങ്ങളാണ് സുഭാഷ് ചന്ദബോസ് കോര്‍ണറില്‍ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ എത്തിച്ചു വരികയാണ്. ചില്‍ഡ്രന്‍സ് കോര്‍ണറില്‍ മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള കഥകള്‍, കവിതകള്‍, നോവലുകള്‍, ആത്മകഥ, സയന്‍സ്, ചരിത്രം, ജനറല്‍ നോളജ്, ഫിക്ഷന്‍ പുസ്തകങ്ങള്‍, മാസികകള്‍, മാപ്പ് സെന്റര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പരിപാടിയില്‍ ജില്ലാ പബ്ലിക്ക് ലൈബ്രറി സെക്രട്ടറി ടി.ആര്‍ അജയന്‍, രാജേഷ് മേനോന്‍ എന്നിവര്‍ സംസാരിച്ചു.