കാസർഗോഡ്: ഒക്ടോബർ ഒന്ന്, രണ്ട് തിയതികളിൽ ജില്ലയിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യം മുൻനിർത്തി ജില്ലയിൽ ഈ ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായി കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.