കാസർഗോഡ്: സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവ വഴി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വിതരണം ചെയ്യുന്ന 5 കിലോയുടെ ഛോട്ടു സിലിണ്ടർ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 62 ഔട്ട് ലെറ്റുകളിൽ വിതരണം തുടങ്ങിയതായി സി എം ഡി അലി അസ്ഗർ പാഷ അറിയിച്ചു. കാസർകോട്, കണ്ണൂർ ഉൾപ്പെടെ 10 ജില്ലകളിലാണ് ഛോട്ടു സിലിണ്ടർ ലഭിക്കുന്നത്.

ആധാർ കാർഡിന്റെ പകർപ്പ് നൽകിയാൽ ഛോട്ടു ലഭിക്കും. നിലവിൽ 1435 രൂപയാണ് നൽകേണ്ടത്. വില വ്യത്യാസമനുസരിച്ച് ഓരോ മാസവും മാറ്റമുണ്ടാകും. ആവശ്യാനുസരണം ഉപഭോക്താവിന് സിലിണ്ടറുകൾ ലഭിക്കും. ഇപ്പോൾ ഛോട്ടു ലഭ്യമാകുന്ന കാസർകോട് ജില്ലയിലെ ഔട്ട്‌ലെറ്റുകൾ: കാസർകോട്-കാഞ്ഞങ്ങാട് സൂപ്പർ മാർക്കറ്റ്, കോട്ടഞ്ചേരി സൂപ്പർ മാർക്കറ്റ്, ഒടയഞ്ചാൽ പീപ്പിൾസ് ബസാർ, കുന്നുമ്മൽ സൂപ്പർ മാർക്കറ്റ്, കാസർകോട് പഴയ ബസ്സ്റ്റാൻഡ്പീപ്പിൾസ് ബസാർ, വെളളരിക്കുണ്ട് സൂപ്പർ മാർക്കറ്റ്.