നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പരിശീലനത്തിനുവേണ്ടി ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പരിശീലനം സംഘടിപ്പിക്കാൻ കേരളത്തിലെ സ്‌കൂൾ അധികാരികൾ/മറ്റു സർക്കാർ സംവിധാനങ്ങൾ/ഏജൻസികൾ – ത്രിതല പഞ്ചായത്ത് എന്നിവയിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മതിയായ അപേക്ഷകരുടെ അഭാവത്തിൽ NGO കളെയും പരിഗണിക്കുന്നതാണ്. NTSE പരിശീലനം നടത്തി മുൻപരിചയമുളളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.
താൽപര്യമുളള സ്ഥാപനങ്ങൾ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റിലുളള അപേക്ഷ ഫോറത്തിൽ ഈമാസം ആറിനകം അപേക്ഷ director.mwd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ: 0471 2300523 നമ്പറിൽ ബന്ധപ്പെടണം. Website: www.minoritywelfare.kerala.