കൊല്ലം :കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ എട്ട് കേസുകള്‍ക്ക് പിഴ ചുമത്തി.
ചിതറ, ഇളമാട്, കരീപ്ര, ഇട്ടിവ, കടയ്ക്കല്‍, കൊട്ടാരക്കര, കുളക്കട, കുമ്മിള്‍, നിലമേല്‍, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ നാല് കേസുകള്‍ക്ക് പിഴ ഈടാക്കുകയും 159 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.
കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, ക്ലാപ്പന, കെ.എസ് പുരം,നീണ്ടകര, ഓച്ചിറ, പന്മന, തഴവ, തൊടിയൂര്‍, തെക്കുംഭാഗം, തേവലക്കര എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ രണ്ട് കേസുകളില്‍ പിഴ ഈടാക്കി. 91 കേസുകള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരില്‍ രണ്ട് കേസുകള്‍ക്ക് പിഴ ഈടാക്കുകയും 38 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.
കൊല്ലം കോര്‍പ്പറേഷന്‍, ചാത്തന്നൂര്‍, തൃക്കരുവ എന്നിവിടങ്ങളില്‍ 35 കേസുകള്‍ക്ക് താക്കീത് നല്‍കി.
പുനലൂര്‍ ടൗണില്‍ നടത്തിയ പരിശോധനയില്‍ ഏഴ് കേസുകളില്‍ താക്കീത് നല്‍കി.
![](https://prdlive.kerala.gov.in/wp-content/uploads/2021/10/IMG_20211001_183722-65x65.jpg)