പാലക്കാട്- കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള (നമ്പര്‍ 160) റെയില്‍വേ ക്രോസില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ രണ്ട്) രാത്രി 10 മുതല്‍ ഒക്ടോബര്‍ മൂന്ന് പുലര്‍ച്ചെ ഒരുമണി വരെ നടക്കാവ് ഗേറ്റ് അടച്ചിടുമെന്ന് പാലക്കാട് അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഈ വഴിയുള്ള വാഹനങ്ങള്‍ ആണ്ടിമഠം- മന്ദക്കാട് വഴി പോകേണ്ടതാണ്.