കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്നു. അണക്കെട്ടില്‍ ഇതുവരെ 771.9 എം.എസ്.എല്‍ വെള്ളമെത്തി. മഴ കനത്തതോടെ ഓരോ ദിവസവും ഒരുമീറ്ററോളം വെള്ളം അധികമായെത്തുകയാണ്. പരാമവധി ശേഖരിക്കാന്‍ പറ്റുന്ന വെള്ളത്തിന്റെ അളവ് 775.6 എം.എസ്.എല്‍ ആണ്. ജലനിരപ്പ് അപ്പോഴേക്കും അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയായ 35 മീറ്ററിലെത്തും. നിലവിലെ സാഹചര്യത്തില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കേണ്ടി വരുമെന്ന് അസിസ്റ്റന്റ്് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ മനോഹരന്‍ അറിയിച്ചു. ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കുന്നതിനോടൊപ്പം വെള്ളക്കെട്ട് ഒഴിവാക്കാന്‍ ബീച്ചനഹള്ളി അണക്കെട്ട് ഷട്ടറും തുറക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കാരപ്പുഴ അണക്കെട്ടിലെ ജലനിരപ്പ് 14 മീറ്ററാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതും മുന്‍ക്കാലത്തേക്കാള്‍ റെക്കോര്‍ഡാണ്. കാരപ്പുഴ അണക്കെട്ടിന്റെ സംഭരണശേഷിയുടെ പൂര്‍ണ്ണതോതിലെത്താന്‍ ഇനിയും നാലര മീറ്റര്‍ വെള്ളം കൂടി വേണം. എന്നാല്‍ സമീപ പ്രദേശങ്ങളില്‍ വെള്ളം കയറുന്നതനാല്‍ ഷട്ടര്‍ തുറന്നു വിടുകയാണ് പതിവ്.