മൂവാറ്റുപുഴ: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷനും പെരുമറ്റം വി.എം.പബ്ലിക് സ്കൂളും സംയുക്തമായി സൗജന്യ ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് നടത്തി. മൂവാറ്റുപുഴ പെരുമറ്റം വി.എം.പബ്ലിക് സ്കൂളിൽ നടത്തിയ ക്യാമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.സനിൽ ഉദ്ഘാടനം ചെയ്തു.
153 പേരെ ക്യാമ്പിൽ പരിശോധിച്ചു. ഇതോടൊപ്പം രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് അവരുടെ കോവിഡ് സർട്ടിഫിക്കറ്റ് സൗജന്യമായി എ.ടി.എം. കാർഡ് രൂപത്തിലാക്കി നൽകി. പരിശോധന നടത്തിയവരുടെ റിസൾട്ടുകൾ ക്യാമ്പിൽ വ തന്നെ വിതരണം ചെയ്തു.
മുത്തൂറ്റ് സ്നേഹാശ്രയ യുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
സ്കൂൾ ചെയർമാൻ പി.എം.അമീർ അലിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ടി.എം. ജലാലുദ്ദീൻ സ്കൂൾ പ്രിൻസിപ്പാൾ ഡോ: കെ.എം.അബ്ദുൾ റഷീദ്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ എന്നിവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: വി.എം.പബ്ലിക് സ്കൂളിൽ നടന്ന സൗജന്യ ജീവിത ശൈലീ രോഗ നിർണയ ക്യാമ്പ് മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.സനിൽ ഉദ്ഘാടനം ചെയ്യുന്നു.