എറണാകുളം :പരമ്പരാഗതവും വംശനാശ ഭീഷണി നേരിടുന്നതുമായ വ്ളാത്താങ്കര ചീരയുടെ വിളവെടുപ്പ് അഡ്വ. വി.ഡി സതീശൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്തിലെ ഫാർമേഴ്സ് റെപ്രസൻ്റേറ്റീവ് കർഷകനായ സുജിത്ത് തമ്പിയുടെ കൃഷിയിടത്തിലാണ് പരിപാടി നടന്നത്.

സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരമാണ് വ്ളാത്താങ്കര ചീരയുടെ കൃഷി ആരംഭിച്ചത്. വൃക്ഷായുർവേദ വിധിപ്രകാരം തയാറാക്കിയ വളക്കൂട്ടുകളും പ്രകൃതി കീടനാശിനികളുമാണ് കൃഷിക്കായി ഉപയോഗിച്ചത്.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ്, വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി, വൈസ് പ്രസിഡൻ്റ് അനിജ വിജു, പഞ്ചായത്ത് അംഗങ്ങളായ സുമയ്യ ടീച്ചർ, സതീഷ്, പ്രശാന്ത്, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റൈഹാന, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: സുജിത്ത് തമ്പിയുടെ കൃഷിയിടത്തിലെ വ്ളാത്താങ്കര ചീരയുടെ വിളവെടുപ്പ് പറവൂർ വി.ഡി സതീശൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു