– ഉദ്ഘാടനം ഞായറാഴ്ച  (ഒക്‌ടോബർ 3) പൊതുമരാമത്ത്-ടൂറിസം മന്ത്രി നിർവഹിക്കും

കോട്ടയം: വേമ്പനാട്ട് കായലിനെ ഹൗസ് ബോട്ട് മാലിന്യത്തിൽ നിന്ന് മുക്തമാക്കുന്നതിന് സംസ്ഥാന സർക്കാർ നിർമിച്ച സിവേജ് ബാർജ്ജ് ഞായറാഴ്ച (ഒക്‌ടോബർ 3) പ്രവർത്തന സജ്ജമാകും. ഹൗസ് ബോട്ടുകളിൽ നിന്ന് മാലിന്യം നേരിട്ട് ശേഖരിച്ച് കുമരകം കവണാറ്റിൻ കരയിലെ മാലിന്യസംസ്‌ക്കരണ പ്ലാന്റിൽ എത്തിച്ച് സംസ്‌ക്കരിക്കുന്നതിന് 85.94 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ബാർജ്ജിന്റെ പ്രവർത്തനോദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
രാവിലെ 9.30 ന് കവണാറ്റിൻകരയിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ റിപ്പോർട്ടവതരിപ്പിക്കും.