2020 ജനുവരി ഒന്നു മുതൽ 2021  ജൂലൈ വരെയുള്ള മാസങ്ങളിൽ രജിസ്ട്രേഷൻ പുതുക്കാൻ  കഴിയാതെ സീനിയോറിറ്റി നഷ്പ്പെട്ട വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികൾക്ക് മുൻകാല സീനിയോറിറ്റിയോടു കൂടി രജിസ്ട്രേഷൻ പുതുക്കാൻ ഒക്ടോബർ 31 വരെ സമയം അനുവദിച്ചതായി ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്ത ഭടന്മാർ ഒക്ടോബർ 31 ന് മുൻപായി പുതുക്കാനുള്ള അപേക്ഷയും എപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പും സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2472748.