പാറത്തോട് സെന്റ് ജോര്‍ജ്ജ് ഹൈസ്‌ക്കൂളിലെ എന്‍ സി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു ദിനാചരണപരിപാടി ഉദ്ഘാടനം ചെയ്തു.ദിനാചരണത്തിന്റെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്തോഫീസിന് മുമ്പിലെ ഗാന്ധി സ്‌ക്വയറില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് ഗാന്ധി സ്മൃതി യാത്രയും സംഘടിപ്പിച്ചു. 33 കേരളാ ബെറ്റാലിയന്‍ അഡ്മിനിസ്ട്രേറ്റര്‍ കേണല്‍ പങ്കജ് പാണ്ഡെ സ്മൃതി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.ചടങ്ങില്‍ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു,ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍,ഗ്രാമപഞ്ചായത്തംഗങ്ങള്‍,സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഷാജി ജോസഫ് സി, എന്‍ സി സി ഓഫീസര്‍ മധു കെ ജെയിംസ്, സുബേദാര്‍ മേജര്‍ അവതാര്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.
