എറണാകുളം : ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം ഡിടിപിസിയുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
ഫോർട്ട് കൊച്ചി, എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ട് , എറണാകുളം ബോട്ട് ജെട്ടി , ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം, ഭൂതത്താൻകെട്ട്, കൂരുമല, ചെറായി ബീച്ച്
എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. കുടുംബശ്രീ – ഡിടിപിസി ജീവനക്കാരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം നടത്തിയത്.ഫോർട്ടു കൊച്ചി സബ് കളക്ടർ വിഷ്ണു രാജിന്റെ നേതൃത്വത്തിലാണ് ഫോർട്ട് കൊച്ചി ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. തേവര സേക്രട്ട് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളും ഡിറ്റിപിസി ഹെറിറ്റേജ് സൊസൈറ്റി ജീവനക്കാരും ശുചീകരണ തൊഴിലാളികളും പങ്കെടുത്തു.
