ജില്ലാ യുവജന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുഴൽമന്ദം ഗാന്ധിപാർക്ക് ശുചീകരിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ഷെനിൻ മന്ദിരാട് ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത്പ്രോഗ്രാം ഓഫീസർ എം.എസ് ശങ്കർ അധ്യക്ഷനായി. കുഴൽമന്ദം പഞ്ചായത്ത് കോ- ഓർഡിനേറ്റർ സജി, നാഷണൽ റീഡിംഗ് റൂം ആൻ്റ് ലൈബ്രറി പ്രതിനിധികൾ പങ്കെടുത്തു. യുവക്ലബ് പ്രതിനിധികൾ പങ്കെടുത്തു.