ഗാന്ധിജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ചേർപ്പ് എക്സൈസ് റേഞ്ച് ഓഫീസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ റേഞ്ച് തല പ്രചാരണ സൈക്കിൾ റാലിയുടെ സമാപന സമ്മേളനം ചേർപ്പ് മഹാത്മാ മൈതാനിയിൽ സി സി മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് 45 അംഗങ്ങൾ ഉൾപ്പെട്ട ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി തൃപ്രയാർ സെന്ററിൽ നിന്ന് വലപ്പാട് സബ് ഇൻസ്പെക്ടർ വിജു പൗലോസ് ഫ്ലാഗ് ഓഫ് ചെയ്തു. ചേർപ്പ് എക്സൈസ് ഇൻസ്പെക്ടർ കെ വി ബാബു 14 കിലോമീറ്റർ റാലിയെ നയിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥി പെരുവനം കുട്ടൻമാരാരെ പൊന്നാട അണിയിച്ചും സൈക്കിൾ റാലി അംഗങ്ങളെ മെഡൽ നൽകിയും ആദരിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മാനേജരുമായ ഹരികുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രേംകൃഷ്ണ കെ, സൈക്കിൾ വാലി ക്യാപ്റ്റൻമാരായ എ എ ആന്റണി, ബൈജു ബാലകൃഷ്ണൻ, ചേർപ്പ് റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ പി കെ വിജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
