വഴിയാത്രയിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന് മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ‘വഴിയിടം’ തുറന്നു. സർക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം പൂർത്തീകരിച്ച ആധുനിക സൗകര്യങ്ങളോടെയുള്ള ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് 2019-20 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് കോംപ്ലക്സ് നിർമ്മിച്ചത്. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിൻസ്, മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ, സെക്രട്ടറി വി എച്ച് ഹബീബ്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റന്റ് എൻജിനീയർ പി കെ അജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
