പതിനാലാം പഞ്ചവത്സര പദ്ധതിയുമായും 2022 – 23 വാര്‍ഷിക പദ്ധതിയുമായും ബന്ധപ്പെട്ട് കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി നിലവിലെ പദ്ധതികളില്‍ ഭേദഗതികളും മാറ്റങ്ങളും ആവശ്യമുണ്ടെന്ന് കരുതുന്നു. ഈ സാഹചര്യത്തില്‍ പദ്ധതി നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നവീന ആശയങ്ങളും വാര്‍ത്തകളും ഇടുക്കി ജില്ലയിലെ പുരോഗമന കര്‍ഷകരില്‍നിന്നും കാര്‍ഷിക മേഖലയിലെ മറ്റ് ഇതര വിഭാഗങ്ങളില്‍ നിന്നും ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ 9447980027 എന്ന വാട്സ്ആപ്പ് നമ്പറില്‍ ഒക്ടോബര്‍ 6 നുള്ളില്‍ ഇത് സംബന്ധിച്ച ആശയങ്ങളും’ ശുപാര്‍ശകളും നല്‍കേണ്ടതാണ്.