കളിമുറ്റം ഒരുക്കാം ക്യാമ്പയിന് കൊടകര ബ്ലോക്കിലും തുടക്കമായി. കൊടകര ബ്ലോക്ക് പഞ്ചായത്തും പുതുക്കാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കളിമുറ്റം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം പുതുക്കാട് സെന്റ് സേവിയേഴ്സ് സ്കൂളിൽ
എംഎൽഎ കെ കെ രാമചന്ദ്രൻ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് അൽജോ പുളിക്കൻ അധ്യക്ഷത വഹിച്ചു. കോവിഡ് കാലഘട്ടത്തിലെ നീണ്ട ഇടവേളക്കുശേഷം സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആഹ്വാനം ചെയ്ത പദ്ധതിയാണിത്. പരിപാടിയോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സ്കൂൾ അധ്യാപകർ, തൊഴിലുറപ്പ് തൊഴിലാളികൾ, മേറ്റുമാർ, കുടുംബശ്രീ പ്രവർത്തകർ, പി ടി എ അംഗങ്ങൾ എന്നിവർ ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി. ജില്ലാപഞ്ചായത്ത് മെമ്പർ സരിത രാജേഷ്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് കെ എം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതി സുധീർ, ഇ കെ സദാശിവൻ, വാർഡ് മെമ്പർ സെബി കൊടിയൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി ആർ അജയഘോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
