എറണാകുളം : വൈപ്പിൻ നിയോജകമണ്ഡലത്തിൽ പട്ടിക വിഭാഗക്കാരുടെ പുനരധിവാസത്തിന് തീരസംരക്ഷണ നിയമത്തിലെ മാറ്റങ്ങൾക്കനുസൃതമായി പദ്ധതി ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി ഞാറക്കലിൽ ഫ്‌ളാറ്റ് സമുച്ചയമൊരുങ്ങും. തീരസംരക്ഷണ നിയമം പാലിച്ചുകൊണ്ടാകും നടപടികൾ പൂർത്തിയാക്കുക എന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു.

പട്ടിക ജാതി പട്ടിക വർഗ വികസന വകുപ്പുകളുടെ സംയുക്ത വകുപ്പുകളുടെ ആഭ്യമുഖ്യത്തിൽ നടത്തിയ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം വൈപ്പിൻ നിയോജക മണ്ഡലത്തിൽ ഉദ്ഘാടനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു . സമഗ്ര വികസനം സാമൂഹ്യ ഐക്യത്തിലൂടെ എന്ന സന്ദേശവുമായി സംസ്ഥാന തലത്തിൽ നടന്ന പരിപാടിയുടെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിച്ചത്.

ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ സംഘം ഹാളിൽ നടന്ന ചടങ്ങിൽ കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് അധ്യക്ഷത വഹിച്ചു. അങ്കമാലി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എം പി എൽദോസ് ബോധവത്‌കരണ ക്ലാസ്സിന് നേതൃത്വം നൽകി.

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ജില്ല പഞ്ചായത്ത് അംഗം എൽസി ജോർജ്, ഞാറക്കൽ പഞ്ചായത്ത് പ്രസിസ്ടന്റ് ടി ടി ഫ്രാൻസിസ്, സംസ്ഥാന ഉപദേശക സമിതി അംഗങ്ങളായ എം കെ ശിവരാജൻ, സംസ്ഥാന ഉപദേശക സമിതി അംഗം മുളവുകാട് തങ്കപ്പൻ, വൈപ്പിൻ ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ എസ് വി സാലിത, ഇടപ്പള്ളി ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ എ കെ ജെയിംസ് എന്നിവർ പങ്കെടുത്തു.