നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനിയറിങ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനിയറിങ് എന്നീ ബ്രാഞ്ചുകളിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഐ.റ്റി.ഐ/ കെ.ജി.സി.ഇ, പ്ലസ്ടു/ വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ അവശേഷിക്കുന്ന ഒഴിവുകളിലേക്കുള്ള രണ്ടാം സ്ലോട്ട് അഡ്മിഷൻ 6ന് രാവിലെ 9.30 മുതൽ നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ നടക്കും.

അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിനായി പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ജനറൽ/ സംവരണ വിഭാഗക്കാരും അന്നേ ദിവസം രാവിലെ 9.30 മുതൽ 11.30 വരെ കോളേജിൽ ഹാജരായി രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. നിശ്ചിത സമയത്തിനുശേഷം ഹാജരാകുന്നവരെ പരിഗണിക്കുന്നതല്ല.

എല്ലാ സർട്ടിഫിക്കറ്റുകളുടെയും ടി.സിയുടെയും അസ്സൽ ഹാജരാക്കേണ്ടതാണ്. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 13,500 രൂപയും മറ്റുള്ളവർ ഏകദേശം 16,500 രൂപയും ഒടുക്കേണ്ടതാണ്. പി.ടി.എ ഫീസ് ഒഴികെയുള്ള എല്ലാ ഫീസും ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി ഒടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.polyadmission.org/let എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.