കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ ലാറ്ററൽ എൻട്രി രണ്ടാം ഘട്ട സ്‌പോട്ട് പ്രവേശനം 6ന് കോളേജിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് അന്നേദിവസം രാവിലെ 9.30 മുതൽ 11 മണിവരെ രജിസ്റ്റർ ചെയ്യാം. 11 മണിക്ക് ശേഷം ഹാജരാകുന്നവരെ പരിഗണിക്കുന്നതല്ല.

എല്ലാ സർട്ടിഫിക്കറ്റുകളുടെയും ടി സിയുടെയും അസൽ ഹാജരാക്കണം. ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 14,000 രൂപയും മറ്റുള്ളവർ ഏകദേശം 16,500 രൂപയും അടക്കേണ്ടതാണ്. പി ടി എ ഫീസ് ഒഴികെയുള്ള എല്ലാ ഫീസും ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് വഴി ഒടുക്കാം. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let സന്ദർശിക്കുക.