കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം പത്തില്‍ കൂടുതലായ ജില്ലയിലെ വിവിധ  നഗരസഭാ- ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.   സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍  3  വരെയുള്ള പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം കണക്കിലെടുത്താണ് ഉത്തരവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ചുവടെയുള്ള പട്ടികയില്‍ ഉള്‍പ്പെടാത്ത മറ്റ് പ്രദേശങ്ങളില്‍ സെപ്തംബര്‍ 27 ന് പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചിട്ടുണ്ട്.

സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ -ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍

നഗരസഭാ/പഞ്ചായത്ത് വാര്‍ഡ്       വാര്‍ഡ് നമ്പര്‍     ഡബ്ല്യൂ.ഐ.പി.ആര്‍

ഷൊര്‍ണ്ണൂര്‍ നഗരസഭാ                      11                        16.77
ഷൊര്‍ണ്ണൂര്‍ നഗരസഭാ                      17                        11.12
ഷൊര്‍ണ്ണൂര്‍ നഗരസഭാ                       22                       15.97
ഷൊര്‍ണ്ണൂര്‍ നഗരസഭാ                       26                       16.54
കാവശ്ശേരി ഗ്രാമപഞ്ചായത്ത്          10                       10.04
അഗളി ഗ്രാമപഞ്ചായത്ത്                  21                        21.89
കൊടുവായൂര്‍                                   2                         10.57
വടവന്നൂര്‍ ഗ്രാമപഞ്ചായത്ത്              9                         11.12