കോട്ടപ്പടിയിലെ ഖാദിഗ്രാമ സൗഭാഗ്യ – ഖാദി വില്പന കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഉദ്ഘാടനവും റിബേറ്റ് പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ.റഫീഖ നിര്‍വഹിച്ചു. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് ഇളവുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ 16 വരെ (പ്രവര്‍ത്തി ദിവസങ്ങളില്‍) ഖാദി തുണിത്തരങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. റിബേറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. മമ്മുവിന് ഖാദി ഉല്‍പ്പന്നം നല്‍കി ആദ്യ വില്‍പ്പന നടത്തി. ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഖാദിത്തൊഴിലാളിയുടെ മകള്‍ പി.വിനയയെ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ എം.എസ്.സക്കീര്‍ അഹമ്മദ് ബൂട്ടോ അധ്യക്ഷനായി. വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ സത്യ നിര്‍മ്മല, ജൂനിയര്‍ സൂപ്രണ്ട് കെ.എന്‍. മഞ്ജുഷ, ഖാദി ബോര്‍ഡ് ജില്ലാ ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു