രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ശുചിത്വ ഭാരതം പരിപാടിയോടനുബന്ധിച്ച് ഗാന്ധിജയന്തിദിനത്തില്‍ തൃശൂര്‍ നെഹ്‌റു യുവ കേന്ദ്രയുടെയും സെന്റ് തോമസ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ ശുചീകരണശ്രമദാന പ്രവര്‍ത്തനങ്ങള്‍ നടത്തി.അസിസ്റ്റന്റ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹുസൂര്‍ ശിരസ്തദാര്‍ പ്രാണ്‍സിങ് അധ്യക്ഷനായി. നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ.ബിനു ടി വി, രഞ്ജിത്ത് വര്‍ഗ്ഗീസ്, ഒ. നന്ദകുമാര്‍, വി എസ് ശ്രീജ, ശ്രീജിത്ത് കെ.ആര്‍ എന്നിവര്‍ പ്രസംഗിച്ചു. ശുചീകരണ യജ്ഞത്തില്‍ നൂറോളം നെഹ്‌റു യുവകേന്ദ്ര നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍ പങ്കെടുത്തു.
