കൊല്ലം: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗാന്ധിപീസ് ഫൗണ്ടേഷന്‍, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ഉപന്യാസ രചനാ മത്സരത്തില്‍ പങ്കെടുക്കാനുള്ള തീയതി നീട്ടി. നാളെ (ഒക്‌ടോബര്‍ 6) ആണ് അവസാന തീയതി. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ 300 വാക്കില്‍ കവിയാതെ ‘ഗാന്ധിയന്‍ മൂല്യങ്ങളുടെ കാലിക പ്രസക്തി’എന്ന വിഷയത്തില്‍ മലയാളത്തില്‍ ടൈപ് സെറ്റ് ചെയ്ത് പി. ഡി. എഫ് ഫോര്‍മാറ്റില്‍ azhakathgr@gmail.com മെയിലില്‍ അയക്കണം. വിവരങ്ങള്‍ക്ക് – 9447717668.