കാസർഗോഡ്: 14-ാം പഞ്ചവത്സര പദ്ധതിയുമായും 2022-23 വാര്‍ഷിക പദ്ധതിയുമായും ബന്ധപ്പെട്ട് കൃഷിവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രയോജനം കര്‍ഷകര്‍ക്ക് പൂര്‍ണമായും ലഭിക്കുന്നതിന് നിലവിലെ പദ്ധതികളില്‍ മാറ്റം വരുത്തുന്നു. പദ്ധതി നവീകരണത്തിന്റെ ഭാഗമായി പദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ നവീന ആശയങ്ങളും ശുപാര്‍ശകളും പുരോഗമന കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയില്‍ താല്‍പര്യമുള്ള വിഭാഗങ്ങള്‍ക്കും 9744961357 എന്ന വാട്ട്‌സാപ്പ് നമ്പറില്‍ ഒക്ടോബര്‍ ആറിനകം അറിയിക്കാം.
