പാലക്കാട്: അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്ട്‌സ് ആന്ഡ് സയന്സ് കോളേജില് മലയാളം വിഷയത്തില് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാര്ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില് മറ്റുള്ളവരെയും പരിഗണിക്കും.
താല്പര്യമുള്ളവര് ഒക്ടോബര് ഏഴിന് രാവിലെ 11 ന് അസല് രേഖകളും പകര്പ്പുകളുമായി കോളേജില് കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്സിപ്പല് അറിയിച്ചു. ഉദ്യോഗാര്ഥികള് മുന്കൂറായി തൃശൂര് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില് രജിസ്റ്റര് ചെയ്യണം. രജിസ്‌ട്രേഷന് സര്ട്ടിഫിക്കറ്റ് പകര്പ്പ് ഇന്റര്വ്യൂ സമയത്ത് കൊണ്ടുവരണം. ഫോണ്: 04924-254142.