പാലക്കാട്: ചുള്ളിയാർ ഡാം പ്രദേശത്ത് മഴ തുടർന്നാൽ അടുത്ത ദിവസങ്ങളിൽ ഡാം ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളതായി ചിറ്റൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ് 153.11 മീറ്ററാണ്. പരമാവധി ജലനിരപ്പ് 154.08 മീറ്ററാണ്.