മലപ്പുറം: കേരള വനം-വന്യ ജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വന്യ ജീവി വാരാഘോഷം സംഘടിപ്പിച്ചു. വാരാഘോഷത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ എട്ട് വരെയാണ് വാരാഘോഷം നടക്കുന്നത്.
മഞ്ചേരി എന്‍.എസ്.എസ് കോളജ് സുവോളജി അസി.പ്രൊഫ ഡോ.സി ബിനു, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സാദിഖലി, വിദ്യാര്‍ഥികളായ കെ.ആനന്ദ്, കെ. അഞ്ചിത് എന്നിവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്നുണ്ട്. തണ്ണീര്‍തട പക്ഷികള്‍, വന്യമൃഗങ്ങള്‍, ദുരന്തങ്ങള്‍, വരച്ച ചിത്രങ്ങള്‍ എന്നീ നാല് വിഭാഗങ്ങളിലായി നടക്കുന്ന ചിത്രപ്രദര്‍ശനം ഇന്ന് സമാപിക്കും.
ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വി. സജികുമാര്‍ അധ്യക്ഷനായി. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് നിഷാല്‍, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി.ഗോപിനാഥന്‍, വട്ടനാട് ജി.വി.എച്ച്.എസ്.എസ് അധ്യാപകന്‍ എം. പ്രദീപ്, മഞ്ചേരി എന്‍.എസ്.എസ് കോളജ് സുവോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ.സി.ബിനു, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സാദിഖലി, വിദ്യാര്‍ത്ഥികളായ കെ.ആനന്ദ്, കെ. അഞ്ചിത് തുടങ്ങിയവര്‍ പങ്കെടുത്തു.