മലപ്പുറം: ഫിഷറീസ് വകുപ്പും തീരദേശ പൊലീസും സംയുക്തമായി കടല്‍ പട്രോളിങ് ശക്തമാക്കുന്നതിന്റെ ഭാഗമായി ലൈസന്‍സ് പുതുക്കുന്നതിനും രജിസ്‌ട്രേഷന്‍ നല്‍കുന്നതിനും പൊന്നാനി ഹാര്‍ബറില്‍ ഒക്‌ടോബര്‍ എട്ടിന് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ലൈസന്‍സ് പുതുക്കുന്നതിനും മത്സ്യബന്ധന യാനങ്ങളുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിനും രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ സൗകര്യം ഉണ്ടായിരിക്കുമെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ നിലമ്പൂര്‍ സന്ദര്‍ശിക്കും സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ നിലമ്പൂര്‍ താലൂക്കിലെ കരുളായി പഞ്ചായത്തിലെ മാഞ്ചീരി ആദിവാസി കോളനിയില്‍ ഒക്‌ടോബര്‍ 13ന് സന്ദര്‍ശനം നടത്തും.