മലപ്പുറം: തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളജിലെ 2021 -22 വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി മൂന്നാം സെമസ്റ്റര്‍ രണ്ടാം സ്‌പോട്ട് അഡ്മിഷന്റെ കൗണ്‍സലിങ് ഒക്‌ടോബര്‍ ഏഴിന് രാവിലെ ഒന്‍പത് മുതല്‍ കോളജില്‍ നടക്കും. www.polyadmission.org/let ല്‍ പ്രസിദ്ധീകരിച്ചിട്ടുളള ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രജിസ്‌ട്രേഷന് കൃത്യം ഒന്‍പതിന് ഹാജരാകണം. രജിസ്‌ട്രേഷനെ തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിലെ മുന്‍ഗണനാ ക്രമം റിസര്‍വേഷന്‍ മാനദണ്ഡങ്ങള്‍ എന്നിവ അനുസരിച്ച് ഒഴിവുളള സീറ്റിലേക്ക് അന്നുതന്നെ അഡ്മിഷന്‍ നടത്തും.
പ്രവേശനത്തിനായി വരുന്നവര്‍ എസ്.എസ്.എല്‍.സി, ഐ.ടി.ഐ/കെ.ജി.സി.ഇ, പ്ലസ്ടു/വി.എച്ച്.എസ്.ഇ, ജാതി, വരുമാനം/നോണ്‍ ക്രിമിലെയര്‍, വിടുതല്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റ് അടക്കമുളള എല്ലാ രേഖകളും ഹാജരാക്കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ ഫീസിനത്തില്‍ 11,000 രൂപയും പുറമേ പി.ടി.എ ഫണ്ട് 1000 രൂപയും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലുളളവര്‍ ഫീസിനത്തില്‍ 13,780 രൂപയും പുറമേ പി.ടി.എ ഫണ്ട് 1,000 രൂപ എന്ന നിരക്കിലും ഫീസ് അടക്കണം.