കോട്ടക്കല്‍ വനിതാ പോളി ടെക്‌നിക് കോളജിലെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രോഗ്രാമുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ ഏഴിന് അവസാനിക്കും. സ്‌പോട്ട് അലോട്ട്‌മെന്റിന് രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ സെലക്ഷനു പരിഗണിക്കുകയുള്ളൂ. റാങ്ക് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും www.polyadmission.orgല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gwptck.ac.in സന്ദര്‍ശിക്കണം. ഫോണ്‍: 0483 2750790, 9037220484, 9605814735.
