പാലക്കാട്: കുഴൽമന്ദം മോഡൽ റെസിഡൻഷ്യൽ പോളിടെക്നിക് കോളേജിൽ സിവിൽ എൻജിനീയറിങിൽ ത്രിവത്സര ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം. യോഗ്യത-എസ്.എസ്.എൽ.സി / തത്തുല്യം.
നിലവിൽ നടക്കുന്ന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ പ്രവേശന പ്രക്രിയക്ക് ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്കാണ് പ്രവേശനം. താൽപര്യമുള്ളവർ കോളേജിലെത്തി നിർദിഷ്ട ഫോറത്തിൽ ഒക്ടോബർ ആറിനകം അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 9847758425, 8547005086.