പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട് മേഖല ഓഫീസിലേക്ക് സ്വിഫ്റ്റ് ഡിസൈര് / ടൊയോട്ട / എറ്റിയോസ് / മാരുതി സിയാസ് മോഡലിലുള്ള വാഹനം ഡ്രൈവര് ഉള്പ്പെടെ കരാര് അടിസ്ഥാനത്തില് പരമാവധി മൂന്ന് മാസത്തേക്ക് വാടകയ്ക്ക് എടുക്കുന്നതിന് ട്രാവല് ഏജന്സികള് / വാഹന ഉടമകളില് നിന്നും ടെന്ഡര് ക്ഷണിച്ചു. ഒക്ടോബര് 11 ന് ഉച്ചക്ക് 1.30 വരെ ടെന്ഡറുകള് സ്വീകരിക്കും. വിശദാംശങ്ങള് അടങ്ങിയ ടെണ്ടര് നോട്ടീസ് www.bcdd.kerala.gov.in ല് ലഭിക്കും.